ബസ് ഓടിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ ഡ്രൈവര്‍ മരണമടഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ തെങ്ങില്‍ ഇടിച്ചു. അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു ബസ് ഡ്രൈവറായ ഇടമറ്റം സ്വദേശി മുകളെല്‍ രാജേഷ് എന്ന 44 കാരന്‍ആണ് മരണമടഞ്ഞത്. ഷുഗര്‍ നില താഴ്ന്നതാണ് കുഴഞ്ഞു വീഴാന്‍ കാരണമായത്. രാവിലെ ഏഴരയോടെ യായിരുന്നു അപകടം ചേറ്റുതോട് നിന്ന് പാലായിലേക്ക് പോകുകയായിരുന്ന കൂറ്റാരപ്പള്ളില്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ബസ് യാത്രികരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
0 Comments