Breaking...

9/recent/ticker-posts

Header Ads Widget

ചില്ലിക്കുന്ന് ശുദ്ധജല കുടിവെള്ള പദ്ധതിക്ക് ഫില്‍ട്ടറിംഗ് യൂണിറ്റ് കമ്മീഷന്‍ ചെയ്തു



രാമപുരം ചില്ലിക്കുന്ന് ശുദ്ധജല കുടിവെള്ള പദ്ധതിക്ക് ഫില്‍ട്ടറിംഗ് യൂണിറ്റ് കമ്മീഷന്‍ ചെയ്തു.  ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്തിന്റെ ഫണ്ടുകള്‍ ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിക്ക് അന്‍പതോളം ഉപഭോക്താക്കളാണ് ഉള്ളത്. ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്മിത അലക്സ് അദ്ധ്യക്ഷത വഹിച്ചു.  ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്തിന്റെ 14 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് പദ്ധതി മുഴുവനായി പൂര്‍ത്തിയാക്കിയത്. 2024-25 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 4 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഫില്‍ട്ടറിംഗ് യൂണിറ്റ് സ്ഥാപിച്ചത്.

 മങ്കൊമ്പില്‍ കുഞ്ഞേലി അമ്മാമ്മ സൗജന്യമായി നല്‍കിയ ഒരുസെന്റ് സ്ഥലത്താണ് 10000 ലിറ്ററിന്റെ ടാങ്കും ഫില്‍ട്ടിംഗ് യൂണിറ്റും പണികഴിപ്പിച്ചത്. വെള്ളിലാപ്പിള്ളി ഗ്യാസ് ഗോഡൗണ്‍ ഭാഗത്ത് സൗജന്യമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെന്നി കച്ചിറമറ്റം നല്‍കിയ സ്ഥലത്താണ് പദ്ധതിയുടെ കുളം നിര്‍മ്മിച്ചിരിക്കുന്നത്. ഇതോടുകൂടി എല്ലാ കുടുംബങ്ങളിലും ശുദ്ധജലം ലഭ്യമാക്കാന്‍ കഴിയുമെന്ന് ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സ്മിത അലക്സ്, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ എന്നിവര്‍ പറഞ്ഞു. മുന്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, അലക്സി തെങ്ങുംപള്ളിക്കുന്നേല്‍, ബേബി തട്ടാറയില്‍, മണി ഊളാനിയില്‍, ജോര്‍ജ് വള്ളോംകോട്ട്, മനോജ് നീറാക്കുളം, മണി എടശ്ശേരില്‍, ലൂസി എടാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments