Breaking...

9/recent/ticker-posts

Header Ads Widget

സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയായി അഡ്വക്കേറ്റ് കെ അനില്‍ കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു.



സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയായി അഡ്വക്കേറ്റ് കെ അനില്‍ കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സെക്രട്ടറിയായിരുന്ന റ്റി.ആര്‍ രഘുനാഥന്‍ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മീനച്ചിലാര്‍ മീനന്തറയാര്‍ കൊടുരാര്‍ നദീ സംയോജന പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററാണ്. ഐപ്‌സോ അഖിലേന്ത്യ വൈസ് പ്രസിഡന്റായും അഖിലേന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. 1987 മുതല്‍ കോട്ടയം ജില്ലാ കോടതിയില്‍ അഭിഭാഷകനാണ്. കോട്ടയം ജില്ലാ പഞ്ചായത്തംഗം, കോട്ടയം അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.



Post a Comment

0 Comments