അകലക്കുന്നം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും മാലിന്യമുക്ത വാര്‍ഡുകളായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകളാണ് ഒരേ ദിവസം മാലിന്യമുക്ത വാര്‍ഡുകളായി പ്രഖ്യാപിച്ചത്. വാര്‍ഡ് തല പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം അകലക്കുന്നം കാഞ്ഞിമറ്റം വാര്‍ഡില്‍ അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം അധ്യക്ഷനായിരുന്നു. ബ്ലോക്ക് മെമ്പര്‍ ജോബി ജോമി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ്, ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര, എല്‍ എഫ് ഹൈസ്‌ക്കുള്‍ കാഞ്ഞിരമറ്റം അധ്യാപിക സിസ്റ്റര്‍ കൃപ, ആസൂത്രണ സമിതിയംഗം ജെയ്മോന്‍, ഷാജന്‍, സിനി , മിനി ജോസ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് മുപ്പതിന് പഞ്ചായത്തിനെ ഔദ്യോഗിമായി മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കും. ശുചിത്വഭവനം സുന്ദരഭവനം പദ്ധയിയിലൂടെ തെരഞ്ഞെടുത്തവര്‍ക്കുള്ള അവാര്‍ഡ് ദാനചടങ്ങും അന്നേ ദിവസം നടക്കും
0 Comments