കേരളത്തില്‍ 8 വര്‍ഷമായി ദുര്‍ഭരണം നടത്തുന്ന ഇടതു സര്‍ക്കാര്‍ കേരളം മയക്കുമരുന്ന് മാഫിയായുടെ താവളമാക്കി എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. കലാലയങ്ങളിലെ ഹോസ്റ്റലുകള്‍ മയക്ക്മരുന്നിന്റെ വിപണന കേന്ദ്രങ്ങളായി മാറ്റിയിരിക്കുകയാണെന്നും, SFI ആണ് മയക്കുമരുന്ന് വിതരണത്തിന്റെ മൊത്തക്കച്ചടക്കാര്‍ എന്നും സജി കുറ്റപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം കളക്ട്രേറ്റ് പടിക്കല്‍ ലഹരിമാഫിയാക്ക് എതിരെ നടത്തിയ ജനകീയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നിന് അടിമയായ വിദ്യാര്‍ത്ഥി നേതാക്കളാണ് റാഗിങ്ങിനും കൊലപാതത്തിനും പോലും നേതൃത്വം നല്‍കുന്നത് എന്നും ഈ സാഹചര്യത്തില്‍ കലാലയ രാഷ്ട്രിയം നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറകണം എന്നും സജി ആവശ്യപ്പെട്ടു. ജില്ലാ കോര്‍ഡിനേറ്റര്‍ കെ.പി.അന്‍സാരി അദ്ധ്യക്ഷത വഹിച്ചു. പ്രഫ: ബാലു ജി വെള്ളിക്കര, ഗണേഷ് ഏറ്റുമാനൂര്‍ , ഈപ്പച്ചന്‍ അത്തിയാലില്‍, ജോയി സി കാപ്പന്‍, പി.എ.സാലി, രാജേഷ് ഉമ്മന്‍ കോശി, സുനിച്ചന്‍, ബിജു കണിയാമല, നോബി ജോസ് ,ഷെമീര്‍ മുതിരപറമ്പില്‍, സന്തോഷ് മൂക്കിലിക്കാട്ട്, നാബാസ് റാവൂത്തര്‍, സുമി സുനി, എം റ്റി അശോകന്‍, സന്തോഷ് വള്ളോംകുഴി, ജി ജഗദീശ്, രമേശ് വി ജി , സാബു കല്ലാച്ചേരില്‍ , ഗോപന്‍ കുമാരനല്ലൂര്‍, സി.എം. ജേക്കപ്പ് , ബൈജു മാടപ്പാട്, അന്‍ഷാദ് കെ.എസ്, പ്രകാശ് മണി, ശ്രീധരന്‍ നട്ടാശേരി, ശ്രീലക്ഷ്മി പാല , ജോര്‍ജ് സിജെ , സണ്ണി ചവറനാറിക്കല്‍ എന്നിവര്‍പ്രസംഗിച്ചു.
0 Comments