കഴിഞ്ഞ 49 ദിവസമായി തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ സമരമിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെയും, അംഗന്‍വാടി ജീവനക്കാരുടെയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് പടിക്കല്‍ ധര്‍ണ സമരം നടത്തി. KPCC കോട്ടയം ജില്ലാ കമ്മിറ്റി ഉപാധ്യക്ഷന്‍ അഡ്വ ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. പാപ്പന്‍ കീച്ചേരി അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്യു കുളിരാനി, മുന്‍ മണ്ഡലം പ്രസിഡന്റ് മൈക്കിള്‍ ചെമ്പകമറ്റം, പഞ്ചായത്ത് മെമ്പര്‍മാരായ ശശിധരന്‍ നായര്‍, പ്രവീണ്‍ പ്രഭാകരന്‍, ജാന്‍സി ജോര്‍ജ്, കോണ്‍ഗ്രസ് നേതാക്കളായ, സി.വി കുരര്യാച്ചന്‍, അഭിലാഷ് പനംതാനത്ത്, ജോളി മാത്യു, സുരേഷ് പറകൊട്ടിയേല്‍ എന്‍.കെ ഗോവിന്ദന്‍, മനോജ് പറ്റാനി, ജയിംസ് വെട്ടം, ആഗസ്തി പണിക്കാട്ടേല്‍, വാസുദേവന്‍ നായര്‍, എന്നിവര്‍ പ്രസംഗിച്ചു.
0 Comments