Breaking...

9/recent/ticker-posts

Header Ads Widget

സിപിഐ ഏറ്റുമാനൂര്‍ ലോക്കല്‍ സമ്മേളനം



സിപിഐ ഏറ്റുമാനൂര്‍ ലോക്കല്‍ സമ്മേളനം ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍  നടന്നു. സിപിഐ 25ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട ലോക്കല്‍ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി. ബി. ബിനു ഉദ്ഘാടനം ചെയ്തു. രാജ്യമെമ്പാടും വര്‍ഗീയശക്തികള്‍ പിടിമുറുക്കുകയാണെന്നും തൊഴിലാളി കര്‍ഷക വിരുദ്ധ നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും ജനജീവിതം അനുദിനം ദുസകമാവുകയാണെന്നും അഡ്വക്കേറ്റ് വി. ബി.ബിനു പറഞ്ഞു. 

മോഹന്‍ ചേന്ദംകുളം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അഡ്വക്കേറ്റ് ബിനു ബോസ് കെ ഐ കുഞ്ഞച്ചന്‍, അബ്ദുല്‍ കരീം, യു എന്‍ ശ്രീനിവാസന്‍, മിനി മനോജ്, പി കെ സുരേഷ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിച്ചു. സമ്മേളനത്തിന് മുന്നോടിയായി പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, എന്നിവയും നടന്നു.

Post a Comment

0 Comments