ജലസ്രോതസില്‍ സാമൂഹ്യവിരുദ്ധര്‍ ചീഞ്ഞ മത്സ്യങ്ങള്‍ വലിച്ചെറിഞ്ഞു. മാഞ്ഞൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഇരുവേലി തോട്ടിലാണ് രാത്രിയുടെ മറവില്‍ ചീഞ്ഞ മത്സ്യങ്ങള്‍ ഉപേക്ഷിച്ചത്. പാതയോരങ്ങളില്‍ മത്സ്യ വില്പന നടത്തുന്നവര്‍ മിച്ചം വന്ന ഉപയോഗശൂന്യമായ മത്തിയും ചെമ്മീനും അടക്കമുള്ള മത്സ്യങ്ങളാണ് തോട്ടില്‍ ഉപേക്ഷിച്ചത്..
ഇരുവേലി തോട്ടില്‍ കലുങ്കിന്റെ ഇരു ഭാഗങ്ങളിലും മത്സ്യമാംസാവശിഷ്ടങ്ങള്‍ അടക്കമുള്ളവ വലിച്ചെറിയുന്നത് നിത്യസംഭവവുമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആരോഗ്യ വിഭാഗം ജീവനക്കാര്‍ സ്ഥലത്തു പരിശോധന നടത്തി. തോട്ടില്‍ നിന്നും മത്സ്യ അവശിഷ്ടം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചു.
0 Comments