Breaking...

9/recent/ticker-posts

Header Ads Widget

യുവാക്കള്‍ക്കിടയില്‍ ലഹരി വ്യാപനം



ഗ്രാമീണ മേഖലകളിലും വിദ്യാലയ പരിസരങ്ങളിലുമെല്ലാം ലഹരിമരുന്നുകള്‍ സുലഭമാകുകയും വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ലഹരിയ്കടിമപ്പെടുകയും  ചെയ്യുന്നത് ആശങ്കയ്ക്ക്  ഇടയാക്കുകയാണ്. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വയലയില്‍ ലഹരി ഉപയോഗിച്ചു കൊണ്ടിരുന്ന യുവാക്കള്‍ പോലീസിനെ അക്രമിക്കാന്‍ തയ്യാറായത് പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുകയാണ്. സ്വന്തം വീടിന്റെ മുറ്റത്തും സിറ്റൗട്ടിലും ഇരുന്ന് യുവാക്കള്‍ ലഹരിപുകയ്ക്കുന്നത് UK യില്‍ ഇരുന്ന് CCTV യിലൂടെ കണ്ട വീട്ടുടമസ്ഥ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. എന്നാല്‍ പോലീസിനു നേരെ കയ്യേറ്റവും ഭീഷണിയുമാണ് ലഹരി ഉപയോഗിച്ചു കൊണ്ടിരുന്ന യുവാക്കളുടെ ഭാഗത്തു നിന്നുമുണ്ടായത്. 

SHO അജേഷ് കുമാറിന്റെ നേരത്വത്തില്‍ പോലീസ് ബലം പ്രയോഗിച്ച് കീഴ്‌പെടുത്തുകയായിരുന്നു. കൂടുതല്‍ പൊലീസെത്തുമ്പോഴും ലഹരി സംഘം കീഴടങ്ങാന്‍ തയ്യാറില്ലായിരുന്നു. യാതൊരു പ്രകോപന വുമില്ലാതെയായിരുന്നു അക്രമം. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍ വിവിധ ഭാഗങ്ങളില്‍ മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പല രക്ഷകര്‍ത്താക്കളും. ലഹരിക്കേസുകളില്‍ പിടികൂടുന്നവരെ കേസുകളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നവരും ഈ വിപത്തില്‍ പങ്കാളികളാണ്. ലഹരി ഉപയോഗിക്കുന്നവരോട് പൊലീസുദ്യോസ്ഥരടക്കമുള്ളവര്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കാന്‍ മടിക്കുന്നതും ലഹരിയുടെ വലക്കണ്ണികള്‍ തകര്‍ക്കാന്‍ ശ്രമിക്കാത്തതും നാട്ടില്‍ ലഹരിവ്യാപനത്തിനു കാരണമാകുകയാണ്.

Post a Comment

0 Comments