കുടുംബശ്രീ മിഷനും ആഭ്യന്തര വകുപ്പും സംയുക്തമായി DYSP ഓഫീസുകള്‍ കേന്ദ്രീകരിച്ച് കൗണ്‍സിലിങ് സേവനം ലഭ്യമാക്കും. കുടുംബശ്രീ സ്‌നേഹിതയുടെ എക്സ്റ്റന്‍ഷന്‍ സെന്റര്‍ എന്ന രീതിയിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോട്ടയം ജില്ലയിലെ 5 DYsp ഓഫീസുകളും മായിക ചേര്‍ന്ന് സ്‌നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന മാരംഭിച്ചു.കോട്ടയം DYSp ഓഫീസിനു കീഴില്‍ കോട്ടയം പോലീസ് സ്റ്റേഷനില്‍ സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷയായി.കോട്ടയം ജില്ല ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അനീഷ് കെ.ജി മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ സ്വാഗതവും സി.ഐ ശ്രീജിത്ത് നന്ദിയും പറഞ്ഞു. പാലായില്‍ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്ററും ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കള്‍ MLAയും ഉദ്ഘാടനം നിര്‍വഹിച്ചു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസില്‍ ചീഫ് വിപ്പ് dr. N ജയരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈക്കം ഡിവൈഎസ്പി ഓഫീസില്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം CK ആശ MLA നിര്‍ഹിച്ചു.സംസ്ഥാനത്തെ ഡി.വൈ.എസ്.പി/എ.സി.പി ഓഫീസുകളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി വരുന്നവര്‍ക്ക് അടിയന്തിര മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ സ്‌നേഹിതാ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണയും ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
0 Comments