Breaking...

9/recent/ticker-posts

Header Ads Widget

ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.



ഇസ്ലാം മതം വിശ്വാസികള്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. വൃതവിശുദ്ധിയുടെ നിറവില്‍ സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങള്‍ വിളംബരം ചെയ്യുന്ന ദിനങ്ങളാണ് ചെറിയ പെരുന്നാള്‍. അന്ന പാനീയങ്ങള്‍ വെടിഞ്ഞും ആരാധന കര്‍മ്മങ്ങളില്‍ മുഴുകിയും നിരാലംബരെ സഹായിച്ചും നേടിയെടുത്ത ആത്മചൈതന്യങ്ങളില്‍ നിറഞ്ഞാണ് ചെറിയരു പെരുന്നാള്‍ ആഘോഷം. പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞും ഈദ്ഗാഹുകളില്‍ പങ്കെടുത്തു മധുരം പങ്കിട്ടും സൗഹൃദങ്ങള്‍ പുതുക്കിയും ബന്ധുക്കളെ സന്ദര്‍ശിച്ചും വിശ്വാസികള്‍ പെരുന്നാള്‍ കൊണ്ടാടുന്നു. 

  റമസാനിന്റെ പകലിരവുകളില്‍ നോമ്പുനോറ്റ് ഹ്രൃദയമുരുകി പ്രാര്‍ത്ഥിച്ചു  മനസ്സും ശരീരവും വെണ്‍മയുള്ളതാക്കി പുത്തന്‍ ഉണര്‍വോടെ  ഓരോ വിശ്വാസിയും റമസാനോട് വിട പറഞ്ഞ് ശവ്വാല്‍ മാസത്തിലേയ്ക്ക് കടക്കുകയും ഈദുല്‍ ഫിത്തര്‍ ആഘോഷിയ്ക്കുകയും ചെയ്യുന്നു.  രാവിലെ 7 മണിയോടെ വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌ക്കാരം നടത്തി .    നമസ്‌ക്കാരത്തിന് ശേഷം പള്ളികളില്‍ ഇമാമുമാര്‍ ചെറിയ പെരുന്നാള്‍ സന്ദേശം നല്‍കി   ഈരാട്ടുപേട്ട ഗവണ്‍മെന്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹില്‍ ഷെബീഖ് സലാഹി ചെറിയ പെരുന്നാള്‍ സന്ദേശം നല്‍കി  കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി ആളുകള്‍ ആണ് പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ പങ്കെടുക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തത്. 

Post a Comment

0 Comments