ലഹരി ഉപയോഗം ചോദ്യം ചെയ്തയാളെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. ഇലയ്ക്കാട് കല്ലോലില്‍ കെ ജെ ജോണ്‍സണ്‍ എന്നയാളെയാണ് ഇലക്കാട് പര്യാത്ത് ജിതിന്‍ എന്ന 38 കാരന്‍ കിണറ്റില്‍ തള്ളിയിട്ടത് ലഹരിയ്കടിമയും നിരവധി കേസുകളില്‍ പ്രതിയുമാണ് ജിതിന്‍ കഴിഞ്ഞശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഇലയ്ക്കാട് ബാങ്ക് ജംഗ്ഷന് സമീപത്താണ് സംഭവം ഡ്രൈവറായി ജോലി നോക്കുന്ന ജോണ്‍സണ്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുവാനായി കടയിലേക്ക് പോകുമ്പോള്‍ റോഡിന് സമീപത്തുള്ള പഞ്ചായത്ത് കിണറിന് സമീപം ലഹരിക്കടിമയായ ജിതിനെ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ചോദ്യം ചെയ്തിരുന്നു.
ഇതില്‍ പ്രകോപിതനായ പ്രതി ജോണ്‍സനെ പിടിച്ച് കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കയര്‍ ഉപയോഗിച്ച് ജോണ്‍സനെ കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പോലിസും പാലായില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിഴ്ചയില്‍ പരിക്കേറ്റ ജോണ്‍സണ്‍ കുറവിലങ്ങാട് ഗവ ആശുപത്രിയാലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ ആശുപത്രിയിലും ചികില്‍സ തേടി.
0 Comments