ഏറ്റുമാനൂര്‍ കോടതിയുടെ പരിധിയില്‍ നിന്നും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഏറ്റുമാനൂര്‍ കോടതിയിലെ അഭിഭാഷകരും അഭിഭാഷകക്ലാര്‍ക്ക് മാരും കോടതി ബഹിഷ്‌കരിച്ചു. പ്രതിഷേധ സമരം ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ്ജുഡീഷ്യല്‍ മജിസ്ട്രേറ്റ്- ഒന്ന് കോടതിയുടെ കീഴില്‍ വരുന്ന ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍, കോട്ടയം ഫസ്റ്റ് ക്ലാസ്ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി - രണ്ടിലേക്ക് മാറ്റാനുള്ള നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഏറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സിബി പറഞ്ഞു. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ബുധനാഴ്ച അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ച് യൂണിഫോം ധരിച്ച് നഗരത്തില്‍ പ്രതിഷേധ റാലി നടത്തി.
രാവിലെ 10-മുതല്‍ വൈകിട്ട് അഞ്ച്വരെ കോടതി പരിസരത്ത് ഉപവാസ സമരവും നടത്തി. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ ഏറ്റുമാനൂര്‍ കോടതിയുടെപരിധിയില്‍ നിന്നും മാറ്റുന്നത് അഡ്വക്കേറ്റ്മാര്‍ക്കും പൊതു ജനങ്ങള്‍ക്കും വളരെയേറെ ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്ന് പ്രതിഷേധ സമരത്തില്‍ പങ്കുചേര്‍ന്ന ജില്ലാ പഞ്ചായത്തംഗം ഡോക്ടര്‍ റോസമ്മ സോണി പറഞ്ഞു. കോടതികളില്‍ നിന്നും മാറ്റപ്പെടേണ്ട ഒട്ടനവധി മാമൂലുകള്‍ ഇന്നും നിലനില്‍ക്കുകയാണെന്ന് ഏറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് ജയചന്ദ്രന്‍ പറഞ്ഞു. വനിത അഭിഭാഷകര്‍ അടക്കമുള്ള നൂറുകണക്കിന് അഭിഭാഷകര്‍ പ്രതിഷേധ സമരത്തില്‍ പങ്കുചേര്‍ന്നു. അധികാരികളുടെ അനീതിക്കെതിരെ അഭിഭാഷകപ്രഷവും ശക്തമാക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ഫാമിലി കോടതിക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ഉപവാസ സമരത്തില്‍ അസോസിയേഷന്‍ സെക്രട്ടറി കെ ആര്‍ മനോജ് കുമാര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം ആര്‍പ്പുക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദീപ ജോസ് അഡ്വക്കറ്റ് പ്രശാന്ത് രാജന്‍ അഡ്വക്കേറ്റ് മൈക്കിള്‍ ജെയിംസ്, അഡ്വക്കറ്റ് സി.ആര്‍. സിന്ധു മോള്‍ തുടങ്ങിയവര്‍ പ്രതിഷേധ റാലിക്കും പ്രതിഷേധ ഉപവാസ സമരത്തിനും നേതൃത്വം നല്‍കി.
0 Comments