ഏറ്റുമാനൂര്‍ നഗരസഭയെ മാലിന്യമുക്ത നഗരസഭയാകുന്നതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ 25 ലധികം ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആയിരുന്ന കിടങ്ങൂര്‍ സ്വദേശി ബിനു, റിട്ടയര്‍മെന്റ് സമയത്ത് സ്വന്തം കൈയിലെ പണം ഉപയോഗിച്ച് നഗരസഭയുടെ മുന്നില്‍ ഒരു വര്‍ഷം മുമ്പ് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചത് ശ്രദ്ധേയമായിരുന്നു. ഈ പരീക്ഷണം ഒരു വിജയമായതോടെയാണ് ഉത്സവ നാളുകളില്‍ നഗരസഭ പരീക്ഷണ അടിസ്ഥാനത്തില്‍ വിവിധയിടങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചത്.
ഏകദേശം 10000 രൂപയാണ് ഒരു ബോട്ടില്‍ ബൂത്തിന് ചിലവ് വരുന്നത്. ജനങ്ങളുടെ ശീലത്തില്‍ മാറ്റം വന്നാല്‍ നഗരത്തെ മാലിന്യമുക്തമാക്കി മാറ്റാന്‍ കഴിയുമെന്നും വളരുന്ന തലമുറയിലേക്ക് മാലിന്യ സംസ്‌കാരത്തിന്റെ സന്ദേശം എത്തിക്കുന്നതിനായുമാണ് ബോട്ടില്‍ ബൂത്ത് വിപ്ലവത്തിലൂടെ ലക്ഷ്യമിടുന്നതെന്നു നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് പറഞ്ഞു.
0 Comments