കഴിഞ്ഞ 40 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഏറ്റുമാനൂര്‍ ജനകീയ വികസന സമിതി. സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരം ഇരിക്കുന്ന ആശാവര്‍ക്കര്‍മാരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചു സമരം അവസാനിപ്പിക്കുവാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് ജനകീയ വികസന സമിതി പ്രസിഡണ്ട് ബി രാജീവ് ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ജോയ് ആനിത്തോട്ടം, വികസന സമിതി പ്രസിഡണ്ട് രാജു ഇമ്മാനുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments