വിജിലന്‍സ് സി ഐ യുടെ ഭീഷണിയെത്തുടര്‍ന്ന് നടപ്പാത കോണ്‍ക്രീറ്റിംഗ് തടസ്സപ്പെട്ടു. കുറവിലങ്ങാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കണിയോടി നടപ്പാതയുടെ കോണ്‍ക്രീറ്റിംഗാണ് മുടങ്ങിയത്. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിരിക്കുന്നതും 62 വര്‍ഷത്തിലധികമായി പ്രദേശവാസികള്‍ നടപ്പുവഴിയായി ഉപയോഗിച്ചുവരുന്നതുമാണ് കണിയോടി നടപ്പാത. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരുമായി മണിക്കൂറുകളോളം വാഗ്വാദം നടത്തി കള്ളക്കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണി തടഞ്ഞത്. പഞ്ചായത്ത് പദ്ധതിയില്‍ പെടുത്തി കോണ്‍ക്രീറ്റിംഗ് നടത്തുന്നതിന് ഒന്നരമാസം മുന്‍പ് സാധനങ്ങള്‍ ഇറക്കിയപ്പോഴും തടസ്സവാദമുയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
പഞ്ചായത്ത് രാജ് ആക്ട്, പഞ്ചായത്ത് കമ്മിറ്റി തീരുമാനം, പഞ്ചായത്തിന് ലഭിച്ച നിയമോപദേശം, പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ അനുവാദം, സമാന സ്വഭാവത്തിലുള്ള കേസിന്റെ വിധി, കണിയോടി നടപ്പാത സംബന്ധിച്ച് 2014 ല്‍ ഉണ്ടായ കോടതി വിധി എന്നിവയുടെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രാവശ്യവും കോണ്‍ക്രീറ്റിംഗ് നടത്തിയത്. കോണ്‍ക്രീറ്റിംഗുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍ക്കുണ്ടായ നഷ്ടം തടസ്സപ്പെടുത്തിയവരില്‍ നിന്നും ഈടാക്കണമെന്നും വനിതാ ജനപ്രതിനിധികളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വിജിലന്‍സ് സി ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പദ്ധതി തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പണി പൂര്‍ത്തീകരിക്കുമെന്നും പ്രസിഡന്റ് മിനിമത്തായിപറഞ്ഞു.
0 Comments