Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും സിനിമാ പ്രദര്‍ശനവും നടത്തും



സെന്റ് തെരേസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ജില്ലാ അന്ധതാ നിവാരണ സമിതിയുടെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് 29 ന് കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് എല്‍പി സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും സിനിമാ പ്രദര്‍ശനവും നടത്തും. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പ് സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ.ജോസ് വള്ളോംപുരയിടം ഉദ്ഘാടനം ചെയ്യും. 

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി മരുന്നുകളും കണ്ണടയുടെ ഫ്രെയിമുകളും വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ബ്രൈറ്റ് തേംസണ്‍ കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേത്ര പരിശോധന ക്യാമ്പിന്റെ നടത്തിപ്പിന് ഫണ്ട് കണ്ടെത്തുന്നതിനായി ബ്രൈറ്റ് പ്രൊഡക്ഷന്റെ ഒരു കഥ ഒരു നല്ല കഥ എന്ന സിനിമയുടെ പ്രദര്‍ശനം നടത്തും. ഇതോടനുബന്ധിച്ചു നടക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പ് ഫാ.ജോസ് വള്ളോംപുരയിടം, സിനിമാ താരം കോട്ടയം രമേശ്, കെ.സി. മാത്യു, സിനിമാ സംവിധായകന്‍ പ്രസാദ് വാളാച്ചേരി എന്നിവര്‍ നിര്‍വഹിക്കും.

Post a Comment

0 Comments