മുത്തോലിയെ മാലിന്യമുക്ത ഗ്രാമപഞ്ചായത്താക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി സൗജന്യ ജി-ബിന്‍ വിതരണം നടന്നു. മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി അപേക്ഷിച്ച എല്ലാവര്‍ക്കും ജി ബിന്നുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് G മീനാഭവന്‍ നിര്‍വഹിച്ചു. പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും ജൈവമാലിന്യ ശേഖരണത്തിനായി ജി ബിന്നുകള്‍ സ്ഥാപിക്കുക എന്ന ബൃഹത് പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നല്‍കിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജൈവമാലിന്യങ്ങള്‍ വീട്ടില്‍ തന്നെ ശേഖരിക്കുന്നതിനാണ് ജി ബിന്നുകള്‍ പഞ്ചായത്ത് നല്‍കുന്നത്. 4500 രൂപ വില വരുന്ന ബിന്നുകളാണ് നല്‍കിയത്. മാലിന്യമുക്ത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ നാലുവര്‍ഷമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചാണ് ജി ബിന്നുകളുടെ വിതരണം നടന്നത്. യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീജയ എം. ബി, സിജു സി. എസ്, ഇമ്മാനുവല്‍ പണിക്കര്‍, ഫിലോമിന ഫിലിപ്പ്, ആര്യ സെബിന്‍, പഞ്ചായത്ത് സെക്രട്ടറി സിന്ധു ഡി മറ്റം, തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments