Breaking...

9/recent/ticker-posts

Header Ads Widget

ഹരിതരത്നം അവാര്‍ഡ് ഹരികുമാര്‍ മറ്റക്കരയ്ക്ക്



ശുചിത്വമാലിന്യസംസ്‌കരണ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള ഹരിതരത്നം അവാര്‍ഡ് പാലാ ഗവ.ആശുപത്രിയിലെ പാര്‍ടൈം സ്വീപ്പര്‍ ആയ ഹരികുമാര്‍ മറ്റക്കരയ്ക്ക് ലഭിച്ചു. പാലാ കെ എം മാണി മെമ്മോറിയല്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ കാടുകള്‍ വെട്ടിത്തെളിച്ചും, മാലിന്യ കൂനകള്‍ നീക്കിയും പൂന്തോട്ടവും ആമ്പല്‍കുളവും, പച്ചക്കറി തോട്ടവും ഉണ്ടാക്കി മാതൃകാപരമായ പ്രകടനം കാഴ്ച വച്ചതിനാണ് ഹരികുമാറിന് അവാര്‍ഡ് ലഭിച്ചത്.


 പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അവാര്‍ഡ് സമ്മാനിച്ചു. പാലാ ടൗണ്‍ഹാളില്‍ നടന്ന നഗരസഭാതല ശുചിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് വിവിധ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്കി ആദരിച്ചത്.

Post a Comment

0 Comments