ചേര്‍പ്പുങ്കല്‍ പഴയ പാലത്തിനടിയില്‍ അപകട ഭീഷണി ഉയര്‍ത്തിയ തേനീച്ചക്കൂട് നീക്കം ചെയ്തു. പാലത്തിനടിയിലെ കടന്നല്‍ കൂട് വിദ്യാര്‍ത്ഥികള്‍ക്കും വാഹനയാത്രികള്‍ക്കും ഭീഷണിയായതിനെ തുടര്‍ന്നാണ് കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് ബിയുടെ നേതൃത്വത്തില്‍ തേനീച്ച കൂട് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചത്. അപകടകാരികളായ തേനീച്ചകളെ നീക്കം ചെയ്യുന്നതില്‍ വൈദഗ്ധ്യമുളള ജോഷി മുഴിയാങ്കലിനെ സ്ഥലത്തെത്തിച്ചാണ് തേനീച്ച കൂടും തേനീച്ചകളെയും നീക്കം ചെയ്തത്.
0 Comments