തേനീച്ചയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥികളടക്കം 5 പേര്‍ക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് ചേര്‍പ്പുങ്കല്‍ ഭാഗത്ത് വച്ചായിരുന്നു സംഭവം. ചേര്‍പ്പുങ്കല്‍ പുതിയ പാലത്തിനടയിലാണ് പെരുംതേനീച്ചകള്‍ കൂടുകൂട്ടിയിരിക്കുന്നത്. തേനീ്ച്ചയുടെ കുത്തേറ്റ് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി , എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളായ കുമ്മണ്ണൂര്‍ സ്വദേശി മരിയ റോസ് ജോര്‍ജ് (16 ) തിരുവല്ല സ്വദേശി മിഷാല്‍ അന്ന ( 15 ), മാറിയിടം ഓടലാനിയേല്‍ ജിതിന്‍ ജോമോന്‍ (16) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ചേര്‍പ്പുങ്കല്‍ കോട്ടുര്‍ നിസി അന്‍ജില്‍സിനും പരിക്കേറ്റു. പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ കല്ലെറിഞ്ഞതാണ് തേനീച്ചകള്‍ ആക്രമിക്കാന്‍ കാരണമെന്ന് പരിക്കേറ്റ് വിദ്യാര്‍ത്ഥിനി പറഞ്ഞു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും ആശുപത്രി, പള്ളി എന്നിവിടങ്ങളിലേയ്ക്കും ആയിരക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന ചേര്‍പ്പുങ്കല്‍ പാലത്തിലെ തേനീച്ചകളെ ഒഴിവാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
0 Comments