കിടങ്ങൂര്‍ സബ് രജിസ്റ്റര്‍ ഓഫീസ് കേന്ദ്രീകരിച്ച് ജനകീയ സമിതി രൂപീകരിച്ചു. നിലവില്‍ ഉണ്ടായിരുന്ന പൗരാവകാശരേഖ പ്രകാരമുള്ള മോണിറ്ററിംഗ് കമ്മിറ്റികളെ പുനസംഘടിപ്പിച്ചാണ് ജനകീയ സമിതിക്ക് പുനര്‍ രൂപീകരണം നല്‍കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ ഐജിയുടെ ഉത്തരവുകള്‍ പ്രകാരമാണ് നടപടി. സ്ഥലം എംഎല്‍എ ചെയര്‍മാനും സബ് രജിസ്റ്റര്‍ കണ്‍വീനറുമായുo സബ് ഓഫീസിലെ പരിധിയില്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം, നിയമസഭയില്‍ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സബ് രജിസ്റ്റര്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ പഞ്ചായത്ത് മെമ്പര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ , ആധാരം എഴുത്ത് കാരുടെ പ്രതിനിധി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന എസ്‌സി എസ്ടി പ്രതിനിധി വനിതാ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ജനകീയ സമിതി.
മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കിടങ്ങൂര്‍ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് പുതിയ ഓഫീസ് കെട്ടിടം കണ്ടെത്താന്‍ ശ്രമിക്കുന്നതിനും നിലവിലെ വാടക കുടിശ്ശിക പരിഹരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന തീരുമാനത്തോടെയാണ് യോഗം പിരിഞ്ഞത്. ജനപ്രതിനിധികളായ ജോസ് മോന്‍ മുണ്ടക്കല്‍, മേഴ്‌സി ജോണ്‍, തോമസ് മാളിയേക്കല്‍,പി സുരേഷ്, ബോബി മാത്യു തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കുചേര്‍ന്നു ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സബ് രജിസ്റ്റര്‍ ഓഫീസിന്റെ പരാധീനതകളും സ്ഥലങ്ങളും സ്ഥലപരിമിതിയും നിലവിലെ വാടക കുടിശ്ശിക പ്രശ്‌നവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും എന്ന് എംഎല്‍എ പറഞ്ഞു.
0 Comments