Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി ജനകീയ യാത്ര



1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അടിയന്തരമായി ഭേദഗതി ചെയ്തില്ലെങ്കില്‍ ജീവിക്കുവാനുള്ള മലയോര ജനതയുടെ അവകാശ സംരക്ഷണത്തിനായുള്ള കര്‍ഷക പ്രക്ഷോഭം കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി.  നിലവില്‍ കേരളത്തിലെ മലയോര കര്‍ഷകരുടെ മരണവാറണ്ടായിട്ടാണ് ഈ നിയമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തുന്ന ധര്‍ണയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ച് കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ജനകീയ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌കരിച്ചേ മതിയാകൂ. ഇതിനായി കേന്ദ്രസര്‍ക്കാരും സമ്മര്‍ദ്ദം ചെലുത്തുന്നതിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുമിച്ച് കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.  ജാഥാ ക്യാപ്റ്റന്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യുവിന്,ജോസ് കെ മാണി പതാക കൈമാറി.അഡ്വ സാജന്‍ കുന്നത്തിന്റെ അധ്യക്ഷതയില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജോര്‍ജുകുട്ടി ആഗസ്തി, ബേബി ഉഴുത്തുവാല്‍, ഫിലിപ്പ് കുഴികുളം,ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍,സഖറിയാസ് കുതിരവേലി,ജോസ് പുത്തന്‍കാല,ജോസഫ് ചാമക്കാല, പെണ്ണമ തോമസ് പന്തലാനി,സിറിയക് ചാഴികാടന്‍,ബ്രൈറ്റ് വട്ട നിരപ്പേല്‍,സോജന്‍ ആലക്കുളം,ഡിനോ ജോണ്‍,ജോണിക്കുട്ടി മഠത്തിനകം,സോണി തെക്കല്‍,ലാലിച്ചന്‍ കുന്നിപ്പറമ്പില്‍,ജോസ് ഇടവഴിക്കല്‍,തോമസ് കീപ്പുറം,സണ്ണി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments