Breaking...

9/recent/ticker-posts

Header Ads Widget

ബിസിനസ് സംരംഭക ജാസ്മിന്‍ അജിയ്ക്ക് സ്വീകരണം നല്കി



ജീവിതത്തില്‍ നേരിട്ട പല പ്രതിസന്ധികളെയും പരിമിതികളെയും പോസിറ്റീവായി നേരിട്ടതാണ് തന്റെ ജീവിത വിജയത്തിന് കാരണമായി മാറിയതെന്ന് കാഴ്ചാ പരിമിതി നേരിടുന്ന പ്രമുഖ ബിസിനസ് സംരംഭക ജാസ്മിന്‍ അജി പറഞ്ഞു. സഫലം 55 പ്ലസ് അംഗങ്ങള്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത്  പ്രസംഗിക്കുകയായിരുന്നു അവര്‍. മകന് പിടിപെട്ട മാരകരോഗം ചികിത്സിക്കുന്നതിനിടയിലാണ് തന്റെ കണ്ണിനു  ഗുരുതരമായ രോഗം ബാധിച്ചിരിക്കുന്നു എന്നും കാഴ്ച ശക്തി ക്ഷയിച്ച് കൊണ്ടിരിക്കുകയാണ് എന്നും ഡോക്ടറില്‍ നിന്നും അറിയുന്നത്.

ജീവിതം വഴി മുട്ടിയിട്ടും തോറ്റ് കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. വീട്ടില്‍ വെറുതെ ഇരിക്കുന്നതിന് പകരം ഭര്‍ത്താവിന്റെ സഹായത്തോടെ നെയ്യപ്പം പോലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി.ഇതോടൊപ്പം മറ്റ് പല ഉല്‍പന്നങ്ങളും മാര്‍ക്കറ്റിലിറക്കി. ഇന്നത് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വലിയൊരു  സ്ഥാപനമായി മാറി. ജാസ്മിന്‍ അജി വിശദീകരിച്ചു. ജയിംസ് മാത്യു അധ്യക്ഷത വഹിച്ചു. സഫലം 55 പ്ലസ് സെക്രട്ടറി വി. എം.അബ്ദുള്ള ഖാന്‍,ഹാന്‍സ് അഗസ്റ്റിന്‍, രവി പുലിയന്നൂര്‍, ഡോ. എം. എ.ബാബു, അജി അഗസ്റ്റിന്‍, എന്‍. ജി.രവീന്ദ്രന്‍, സുകുമാരന്‍, സുഷമ രവീന്ദ്രന്‍, ആനന്ദ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments