Breaking...

9/recent/ticker-posts

Header Ads Widget

JCOM ന്റെ പുതിയ ടേബിള്‍ പാലായില്‍ ആരംഭിച്ചു



ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷനലി ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രോത്ത് ഓര്‍ഗനൈസേഷനായ  JCOM ന്റെ പുതിയ ടേബിള്‍  പാലായില്‍  ആരംഭിച്ചു.  ഹോട്ടല്‍ ഒലിവ് ഇന്റര്‍നാഷണലില്‍ നടന്ന ചടങ്ങില്‍ JCOM ദേശീയ ചെയര്‍മാന്‍ വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ അംഗങ്ങളെ  പരിപാടിയില്‍ പരിചയപെടുത്തി. JCI zone 22   പ്രസിഡന്റ്  Acewin Augustine,  JCOM Zone chairman ശ്രീനാഥ് എന്നിവര്‍  മുഖ്യഅതിഥികള്‍ ആയിരുന്നു. JCOM ന്റെ വരവ് പാലായിലെ വ്യാപാര മേഖലക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്നും വ്യാപാരികള്‍ക്ക് പുതിയ  ദിശാബോധം നല്‍കുമെന്നും JCOM പാലാ ടേബിളിന്റെ കോച്ച് ഷിജോ സക്കറിയ പറഞ്ഞു.  ചെയര്‍മാന്‍  ഹാന്‍സ് അഗസ്റ്റ്യന്‍   മുഖ്യ പ്രഭാഷണം നടത്തി.  ഭാരവാഹികളായ ജിന്‍സണ്‍ ആന്റണി,  അഡ്വ. ജോസ് ചന്ദ്രത്തില്‍ , പ്രിന്‍സ് ജേക്കബ്,  ജോബി മാത്യു എന്നിവര്‍പ്രസംഗിച്ചു.



Post a Comment

0 Comments