ഏറ്റുമാനൂര്‍ പാറോലിക്കലില്‍ യുവതിയായ വീട്ടമ്മയും രണ്ട് മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ജോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ
കോടതി തള്ളി. റിമാന്‍ഡില്‍ ആയിരുന്ന പ്രതി നോബി ലൂക്കോസ് ഏറ്റുമാനൂര്‍ കോടതിയില്‍ ജാമ്യ അപേക്ഷ നല്‍കിയിരുന്നു. ഷൈനിയുടെ ഫോണ്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ഇവരുടെ ഭര്‍ത്താവും പ്രതിയുമായ നോബിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.

തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബിയുടെ ഭാര്യ ഷൈനി (42) മക്കളായ അലീന (11), ഇവാന ( 10 ) എന്നിവരാണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഷൈനി ഏറ്റുമാനൂരിലെ സ്വന്തം വീട്ടില്‍ താമസമാക്കിയിട്ട് 9 മാസം പിന്നിട്ടിരുന്നു. പ്രതി നോബിയുടെ ജാമ്യാപേക്ഷ നിരസിച്ച ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, പ്രതിയെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു.
0 Comments