Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ തല കാര്‍ഷിക മേള സംഘടിപ്പിച്ചു



കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്   കോട്ടയം ജില്ലാ പോഷകസമൃദ്ധി മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല കാര്‍ഷിക മേള സംഘടിപ്പിച്ചു. ഇളങ്ങുളം സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന മേള ഗവ.ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പാല എം എല്‍ എ മാണി സി കാപ്പന്‍ അധ്യക്ഷനായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ. ജോസ്  പദ്ധതി വീശദീകരണം നടത്തി. കാര്‍ഷിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് നിര്‍വ്വഹിച്ചു. പോഷക പലഹാര പാചക മത്സരത്തിന്റെ ഉദ്ഘാടനം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് നിര്‍വ്വഹിച്ചു. 

എലിക്കുളം പഞ്ചായത്ത് വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ് ഷാജി , എലിക്കുളം പഞ്ചായത്ത് കൃഷി ഓഫീസര്‍ പ്രവീണ്‍ കെ,  ജില്ലാപഞ്ചായത്ത് അംഗങ്ങളായ ജെസ്സി ഷാജന്‍,  ടി എന്‍ ഗിരീഷ്‌കുമാര്‍, ജോസ് മോന്‍ മുണ്ടയ്ക്കല്‍, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ റജിമോള്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോമോള്‍ മാത്യു, പാമ്പാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലെന്‍സി തോമസ്, എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോള്‍, എലിക്കുളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷേര്‍ളി ആന്ത്യാകുളം, വിദ്യാഭ്യാസ സ്റ്റാന്റിംഗ കമ്മറ്റിയംഗം അഖില്‍ അപ്പുക്കുട്ടന്‍, പഞ്ചായത്ത് അംഗങ്ങളായ സിനി ജോയി, മാത്യൂസ് പെരുമനങ്ങാട്ട്, ആശാമോള്‍, സില്‍വി വില്‍സണ്‍, ദീപ ശ്രീജേഷ്, നിര്‍മ്മല ചന്ദ്രന്‍, ജയിംസ് ജീരകത്ത്, യമുനാ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. മേളയോടനുബന്ധിച്ച് നടന്ന കാര്‍ഷിക സെമിനാറില്‍ കൃഷി വകുപ്പ് റിട്ടയേര്‍ഡ് ഫാം സൂപ്രണ്ട് ബിജുമോന്‍ സക്കറിയ, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മുന്‍ സൂപ്രണ്ട്  ഡോ. റ്റി എന്‍  ഗോപിനാഥപിള്ള തുടങ്ങിയവര്‍ സംസാരിച്ചു. ക്വിസ് മത്സരത്തിന്  അകലക്കുന്നം കൃഷി ഓഫീസര്‍ ഡോക്ടര്‍ രേവതി ചന്ദ്രന്‍ നേതൃത്വം നല്കി. തുടര്‍ന്ന് വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു. ബി പി കെ പി അകലക്കുന്നം കൃഷി ഭവന്‍ എഫ് ഐ ജി ഗ്രൂപ്പിന്റെ നാടന്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെയും, വിത്തുകളുടെയും പ്രദര്‍ശനം മേളയില്‍ ശ്രദ്ധേയമായി.

Post a Comment

0 Comments