കടനാട് ഗ്രാമപഞ്ചായത്തിന്റെ 2025-2026 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സോമന്‍ വി.ജി അവതരിപ്പിച്ചു. 17.39 കോടി രൂപ വരവും 17. 18 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. പഞ്ചായത്തിലെ ഭൂരിഭാഗം ആളുകളുടെയും ഉപജീവന മാര്‍ഗ്ഗമായ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്പാദന മേഖലയില്‍ 42 ലക്ഷം രൂപ ഈ ബജറ്റില്‍ വകയിരുത്തി. വനിതകള്‍ക്ക് മുട്ടക്കോഴി വളര്‍ത്തല്‍, ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയ്ക്ക് സബ്‌സിഡി, പാലിന് സബ്‌സിഡി, തുടങ്ങിയ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൃഷി പ്രോത്സാപ്പിക്കുന്നതിനായി കൂലി ചെലവ് സബ്‌സിഡി, ജാതിത്തൈ വിതരണം, വാഴവിത്ത് വിതരണം, കിഴങ്ങ് വര്‍ഗ്ഗ വിളകളായ ഇഞ്ചി, മഞ്ഞള്‍ വിതരണം എന്നിവ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കെ. എം.മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സാ സൌകര്യമൊരുക്കല്‍ പദ്ധതിക്കായി പഞ്ചായത്തിന്റെ വിഹിതമായി 1,60,000/- നല്‍കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ടൂറിസം സാധ്യതകളെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായും ഈ ബജറ്റില്‍ തുക വകയിരുത്തി.
0 Comments