Breaking...

9/recent/ticker-posts

Header Ads Widget

കൈപ്പുഴ സെന്റ് മാര്‍ഗരറ്റ് യു.പി സ്‌കൂളിന് പുരസ്‌കാരം



കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച യു.പി സ്‌കൂളിനുള്ള പുരസ്‌കാരം  കൈപ്പുഴ സെന്റ് മാര്‍ഗരറ്റ് യു.പി സ്‌കൂളിന് ലഭിച്ചു. 133 വര്‍ഷങ്ങള്‍ക്കു മുന്‍പ് ദൈവദാസന്‍ മാര്‍ മാക്കില്‍ പിതാവ് സ്ഥാപിച്ച  സെന്റ് മാര്‍ഗരറ്റ് യു.പി സ്‌കൂളിന്  ബെസ്റ്റ് യു.പി സ്‌കൂളിനുള്ള ട്രോഫിയാണ് ലഭിച്ചത്. കോട്ടയം സിഎംഎസ് കോളേജില്‍ നടന്ന  ചടങ്ങില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ സാബു തോമസിന്റെ പക്കല്‍ നിന്നും അധ്യാപകരും വിദ്യാര്‍ത്ഥികളും പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി. 

കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അനിത ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവുകള്‍ പരിഗണിച്ചാണ് സ്‌കൂള്‍ ഈ നേട്ടത്തിന് അര്‍ഹത നേടിയിരിക്കുന്നത്. ഈ നേട്ടത്തിനു വേണ്ടി പരിശ്രമിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും ചേര്‍ന്ന് അഭിനന്ദിച്ചു.

Post a Comment

0 Comments