കടവുപുഴ പാലം നിര്‍മ്മാണത്തിനും കളരിയാമ്മാക്കല്‍ പാലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനും നടപടി സ്വീകരിക്കണമെന്ന് മാണി സി കാപ്പന്‍ MLA നിയമസഭയില്‍ ആവശ്യപ്പട്ടു. ബഡ്ജറ്റില്‍ വര്‍ദ്ധിപ്പിച്ച ഭൂനികുതി കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നതിനാല്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും മാണി സി. കാപ്പന്‍ എം.എല്‍. എ ആവശ്യപ്പെട്ടു. ബഡ്ജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച മാണി സി. കാപ്പന്‍ പാലായോടുള്ള അവഗണനകള്‍ ചുണ്ടിക്കാട്ടി . നാലമ്പലങ്ങള്‍, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന രാമപുരം, ശബരിമല ഇടത്താവളമായ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം , ഇടപ്പാടി ക്ഷേത്രം , ഇളങ്ങുളം ക്ഷേത്രം , ഇന്ത്യയിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം, ധന്യന്‍ കദളിക്കാട്ടില്‍ മത്തായിച്ചന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന പാലാ മുനിസിപ്പാലിറ്റി എന്നിവയെ ഉള്‍പ്പെടുത്തി പില്‍ഗ്രിം ടൂറിസം പദ്ധതി നടപ്പാക്കണം . ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ എന്നി സ്ഥലങ്ങളെ ഇന്ത്യന്‍ ടൂറിസം മാപ്പില്‍ ചേര്‍ക്കണമെന്ന് മന്ത്രി സുരേഷ് ഗോപി , ഫ്രാന്‍സിസ് ജോര്‍ജ് എം.പി., മോന്‍സ് ജോസഫ് എംഎല്‍എ എന്നിവരോടൊപ്പം കേന്ദ്ര ടൂറിസം മന്ത്രിയെ കണ്ടാവശ്യപ്പെട്ടെന്നും സംസ്ഥാന ടൂറിസംവകുപ്പ് മന്ത്രി രേഖാമൂലം ആവശ്യപ്പെട്ടാല്‍ സാധിക്കുമെന്നും എം.എല്‍. എ പറഞ്ഞു.
താന്‍ എം.എല്‍.എആയിട്ട് അഞ്ചര വര്‍ഷമാകുമ്പോള്‍, 13 വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്രോച്ച് റോഡില്ലാതെ പണിത കളരിയാമാക്കല്‍ പാലം ഇന്നും നാല് തൂണില്‍ നില്‍ക്കുകയാണ്.. താന്‍ എല്‍.ഡി.എഫില്‍ ആയിരുന്നപ്പോള്‍ 13 കോടി 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്ഥലം നല്‍കാമെന്ന് സമ്മതിച്ച വ്യക്തി വിസമ്മതിച്ചപ്പോള്‍ മറ്റൊരാള്‍ തയ്യാറായി . അപ്പോള്‍ അലൈന്‍മെന്റ് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പൂര്‍ത്തിയാക്കാതിരിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായും എം.എല്‍.എ നിയമസഭയില്‍ പരാതിപ്പെട്ടു. ഇനിയും പൂര്‍ത്തിയാകാതെ കിടക്കുന്ന ബൈപാസ് റോഡും റിങ്ങ് റോഡും എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന കടവുപുഴ പാലം ,ബഡ്ജറ്റില്‍ അനുവദിച്ചിരിക്കുന്ന ചില്ലച്ചി പാലത്തിന്റെ പണം ഉപയോഗിച്ച് പുനര്‍ നിര്‍മ്മിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു..
ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള അന്തീനാട് - മേലുകാവ് റോഡ് ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്‌തെങ്കിലും 11 വര്‍ഷമായി ലേ ഓവര്‍ നടത്തിയില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. നഗരവല്‍ക്കരണത്തിന് ബഡ്ജറ്റില്‍ പദ്ധതികളുണ്ടെങ്കിലും സാധാരണക്കാര്‍ അധിവസിക്കുന്ന ഗ്രാമീണ മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും സാധാരണക്കാരെ ദ്രോഹിക്കുന്ന നികുതി ഒഴിവാക്കി ഇതര വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാദ്ധ്യമാക്കണമെന്നും മാണി സി. കാപ്പന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
0 Comments