Breaking...

9/recent/ticker-posts

Header Ads Widget

കരൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പഞ്ചായത്ത് തല പ്രഖ്യാപനം നടത്തി.



കരൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പഞ്ചായത്ത് തല പ്രഖ്യാപനം നടത്തി. പ്രഖ്യാപന പരിപാടിയുടെ ഭാഗമായി പോണാട് അമ്പലം ജംഗ്ഷനില്‍ നിന്നും പഞ്ചായത്തിലേയ്ക്ക് ശുചിത്വ സന്ദേശ റാലി നടത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് , റസിഡന്റ്‌സ്  അസോസിയേഷന്‍ പ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രതിനിധികള്‍, വായനശാല പ്രതിനിധികള്‍, അംഗന്‍വാടി ടീച്ചേഴ്‌സ് ,സ്‌കൂള്‍ ടീച്ചര്‍മാര്‍ ,കുട്ടികള്‍, ആശാവര്‍ക്കര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു . ശുചിത്വ പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ പഞ്ചായത്ത് തല ശുചിത്വ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലിസമ്മ ബോസ് , ഷീല ബാബു  പഞ്ചായത്ത് അംഗങ്ങളായ മഞ്ജു ബിജു, വത്സമ്മ തങ്കച്ചന്‍, മോളി ടോമി  ലിന്റണ്‍ ജോസഫ് , സ്മിതാ ഗോപാലകൃഷ്ണന്‍,  ലിസമ്മ ടോമി, അഖില അനില്‍കുമാര്‍, ആയമ്മ ജോസ് , പ്രേമ കൃഷ്ണസ്വാമി , പ്രിന്‍സ് അഗസ്റ്റിന്‍,  ഗിരിജാവിജയന്‍,  സെക്രട്ടറി സെറീന അബ്ദുല്‍,  അസിസ്റ്റന്റ് സെക്രട്ടറി ഇന്ദു പി എന്‍,  റിസോഴ്‌സ് പേഴ്‌സണ്‍ സുരേഷ് കൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ഗിരീഷ് , വിഇഒ,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നും ഹരിത അംഗീകാരം നേടിയ വ്യക്തികളെയും സ്ഥാപനങ്ങളെയും അനുമോദിക്കുകയും മെമന്റോകള്‍ വിതരണം ചെയ്യുകയും ചെയ്തു.

Post a Comment

0 Comments