കട്ടച്ചിറ ശ്രീ ഭദ്രകാളിക്കാവില്‍ തിരുവുത്സവാഘോഷങ്ങള്‍ക്ക് തുടക്കമായി. ആദ്യ ഉത്സവദിനമായ ബുധനാഴ്ച രാവിലെ കാര്‍ത്തിക പൊങ്കാല സമര്‍പ്പണം നടന്നു. ചക്കുളത്തുകാവ് മുഖ്യ കാര്യദര്‍ശി ബ്രഹ്‌മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ. എസ്.ബിജു, നാന്‍സി ജയമോന്‍, കെ വി എസ് എസ് ജില്ലാ പ്രസിഡന്റ് കെ എം സുരേന്ദ്രന്‍, കെ എം എസ് എസ് ശാഖ സെക്രട്ടറി കെ കെ അരുണ്‍കുമാര്‍, കട്ടച്ചിറ എസ്എന്‍ഡിപി ശാഖാ യോഗം പ്രസിഡന്റ് ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിരവധി ഭക്തര്‍ കാര്‍ത്തിക പൊങ്കാലയില്‍ പങ്കു ചേര്‍ന്നു , കളഭ ചാര്‍ത്ത്, ,, ഭജന്‍സ് പ്രസാദംമൂട്ട് എന്നിവയും, ', രാത്രി 7 മുതല്‍ തിരുവരങ്ങില്‍ ഭരതനാട്യം, നാടോടി നൃത്തം, ക്ലാസിക്കല്‍ ഡാന്‍സ്,നൃത്ത നൃത്യങ്ങള്‍ എന്നിവയും രാത്രി 10.15 ന് ഇടപ്പള്ളി മഠം ചന്ദ്ര ഗന്ധ കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയുമാണ് അരങ്ങേറുന്നത്.. രണ്ടാം ഉത്സവ ദിനമായ മാര്‍ച്ച് 6 വ്യാഴാഴ്ച ര വൈകീട്ട് 6:45ന് കളമെഴുത്തും പാട്ട് രാത്രിഎട്ടിന് ഗാനമേള, എന്നിവനടക്കും മൂന്നാം ഉത്സവ ദിനമായ വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുപ്പതിന് കലശം എഴുന്നള്ളിപ്പ്, വൈകീട്ട 5.30 ന് കൂടല്ലൂര്‍ കവല SNDP ശാഖാ മന്ദിരത്തില്‍ നിന്നും താലപ്പൊലി പുറപ്പാട് 8.30 ന് താലപ്പൊലി വരവേല്‍പ്പ്
എന്നിവ നടക്കും.
0 Comments