Breaking...

9/recent/ticker-posts

Header Ads Widget

വേനല്‍മഴയോടൊപ്പം അനുഭവപ്പെടുന്നത് ശക്തമായ കാറ്റും ഇടിമിന്നലും



കോട്ടയം ജില്ലയില്‍ വേനല്‍മഴയോടൊപ്പം അനുഭവപ്പെടുന്നത്  ശക്തമായ കാറ്റും ഇടിമിന്നലും. ശനിയാഴ്ച വൈകിട്ട്  മൂന്നു മണിക്കൂര്‍ പെയ്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു.   മഴയ്ക്ക് പുറമേ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി നാശനഷ്ടങ്ങളുണ്ടായി. കുമരകത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലും കോട്ടയത്ത് 48 കിലോമീറ്റര്‍ വേഗത്തിലും ആണ് കാറ്റുവീശിയത്. കോട്ടയം താലൂക്കിലെ കുമരകം, പെരുമ്പായിക്കാട് , കോട്ടയം എന്നിവിടങ്ങളിലാണ് കൂടുതല്‍ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് . 

ചങ്ങനാശ്ശേരി താലൂക്കില്‍ കുറിച്ചിയിലും ഒരു വീടിന് നാശമുണ്ടായി . ജില്ലയുടെ പല ഭാഗങ്ങളിലായി 26 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലസ്ഥലങ്ങളിലും വീടിന്റെ മുകളിലേക്ക് മരങ്ങള്‍ വീഴുകയും കാറ്റില്‍ മേല്‍ക്കൂര തകരുകയും ചെയ്തു. മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ശക്തമായ കാറ്റ് വീശി. വെള്ളിയാഴ്ച ഉണ്ടായ മഴയില്‍ മാത്രം ജില്ലയില്‍ കെഎസ്ഇബിക്ക് ഏകദേശം 92 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. വൈദ്യുതി ലൈനുകള്‍ തകര്‍ന്നതോടെ കെഎസ്ഇബി ഓഫീസുകള്‍ അടക്കം ഇരുട്ടിലായി. 59 എച്ച് ടി വൈദ്യുതി തൂണുകളും 86 എല്‍ ടി തൂണുകളും തകര്‍ന്നു. 299 സ്ഥലങ്ങളില്‍ വൈദ്യുതി കമ്പികള്‍ പൊട്ടിവീണു. കോട്ടയത്തും കുമരകത്തുമായി രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും തകരാര്‍ ഉണ്ടായി.

Post a Comment

0 Comments