Breaking...

9/recent/ticker-posts

Header Ads Widget

ഗ്രോട്ടോയുടെ ചില്ല് കല്ലേറില്‍ തകര്‍ന്നു.



കാവുങ്കണ്ടം സെന്റ് മരിയാ ഗൊരോത്തി പള്ളി ഗ്രോട്ടോയുടെ ചില്ല് കല്ലേറില്‍ തകര്‍ന്നു. ചൊവ്വാഴ്ച രാത്രിയിലാണ് അക്രമം നടന്നത്.  രാവിലെ നടക്കാനിറങ്ങിയവര്‍ ആണ്  ഗ്രോട്ടോയുടെ മുന്‍വശത്തെ ചില്ല് തകര്‍ന്നു കിടക്കുന്ന കണ്ടത്. കുറ്റവാളികളെ ഉടനെ പിടികൂടണമെന്നും മത സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കമാണോ ഇതെന്ന് പരിശോധിക്കണമെന്ന നാട്ടുകള്‍ ആവശ്യപ്പെട്ടു. .പള്ളി വികാരി ഫാ. ഫ്രാന്‍സിസ് എടത്തനാലും  പള്ളികമ്മിറ്റിക്കാരും നാട്ടുകാരും വിശ്വാസികളും സംഭവത്തില്‍ പ്രതിഷേധിച്ചു. 


അതിക്രമത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ജോസ് കെ. മാണി എം.പി., മാണി സി.കാപ്പന്‍ എം.എല്‍ എ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. സി.പി.എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍,പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, മുന്‍ പ്രസിഡന്റ് ഉഷാ രാജു, ഡി.സി.സി. സെക്രട്ടറി ആര്‍ സജീവ്, ബി.ജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ , സുമിത് ജോര്‍ജ്, സിബി അഴകന്‍പറമ്പില്‍, കെ.എസ്. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. മേലുകാവ് പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments