Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനം നടന്നു



കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളിന്റെ 118-മത് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനം നടന്നു. സ്‌കൂള്‍ ഹാളില്‍ നടന്ന യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ദിലീപ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാര്‍ പൂതമന സമ്മാനദാനം നിര്‍വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ഹരികൃഷ്ണന്‍ കെ.ബി സ്വാഗതം ആശംസിച്ചു.


ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് മായ എസ് തെക്കേടം, ഹിന്ദി അധ്യാപിക എസ്. ശ്രീകല എന്നിവര്‍ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്കി.  പിറ്റിഎയുടെ നേതൃത്വത്തില്‍, സിനിമാനടന്‍ ജയന്റെ വേഷപ്പകര്‍ച്ചയില്‍ എത്തി നല്കിയ യാത്രയയപ്പ് വ്യത്യസ്തമായി. യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ പി.റ്റി സനില്‍കുമാര്‍, കെ.ജി വിജയന്‍, ദീപലത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ പി ഗോപാല്‍, മാതൃസംഗമം ചെയര്‍പേഴ്‌സണ്‍ ജിസ്സിമോള്‍ മാത്യു എന്നിവര്‍ സംസാരിച്ചു. മികച്ച ബാലനടിയ്ക്കുള്ള എസ്പി പിള്ള സ്മാരക പുരസ്‌കാരം നേടിയ നിവേദ്യ മഹേഷിനെ ചടങ്ങില്‍ അനുമോദിച്ചു.

Post a Comment

0 Comments