കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപനവും ഉമ്മന്‍ചാണ്ടി കാരുണ്യ സ്പര്‍ശം പദ്ധതി വിതരണവും ഞായറാഴ്ച നടക്കും. കടുത്തുരുത്തി ഗൗരി ശങ്കരം ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച മൂന്നുമണിക്ക് നടക്കുന്ന സമ്മേളനം മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ | എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി, മുന്‍ മന്ത്രി കെസി ജോസഫ് എന്നിവര്‍ ചേര്‍ന്ന് കാരുണ്യ സ്പര്‍ശം സഹായധന വിതരണം നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.
ഹൃദയസംബന്ധമായ ശസ്ത്രക്രിയകള്‍, കിഡ്‌നി ഡയാലിസിസ് ക്യാന്‍സര്‍ ചികിത്സ രക്ഷാ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബാങ്കിന്റെ ഓഹരി ഉടമകളായ അംഗങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി ബാങ്കിന്റെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച് തുകയാണ് ഉമ്മന്‍ചാണ്ടി കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സ്റ്റീഫന്‍ പാറവേലി, സാംബജി, ബിനോയ് മേനാം തൊട്ടില്‍, ബാങ്ക് ജനറല്‍ മാനേജര്‍ ജെയിംസ് തോമസ് എന്നിവര്‍പങ്കെടുത്തു.
0 Comments