സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണമായ ലഹരിപദാര്‍ത്ഥങ്ങള്‍ക്കെതിരെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ഇടവകയിലെ മറ്റു സംഘടനകളുടെ സഹകരണത്തോടെയാണ് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തത്. ലഹരി വ്യക്തികളെയും കുടുംബങ്ങളെയും തകര്‍ക്കുന്ന സാമൂഹിക വിപത്താണെന്നു മനസ്സിലാക്കുന്നതായും ഇതു ഉപയോഗിക്കുകയോ, ഉപയോഗിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്നും അംഗങ്ങള്‍ ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേലിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തു.
പ്രതിജ്ഞയ്ക്ക് മുന്നോടിയായി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. ഫൊറോനാ സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം, കടുത്തുരുത്തി ഡിഇഒ എ.സി. സീന, സി.എം. മാത്യു ചേനക്കാലായില്‍, ചാക്കപ്പന്‍ തയ്യില്‍, പി.സി. ജോസഫ് പന്തിരുപറയില്‍, കൈക്കാരന്മാരായ സോണി ആദപ്പള്ളില്‍, ജോസ് ജെയിംസ് നിലപ്പന, മനോജ് പുലയിരിക്കുംതടം, തോമസ് വെട്ടുവഴി, മാത്യു കോച്ചേരില്‍, രാജു കോലഞ്ചേരില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments