കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ മരണതിരുനാളും ഊട്ടുനേര്‍ച്ചയും നടന്നു. വൈകൂന്നേരം അഞ്ചിന് പാലാ രൂപത ചാന്‍സിലര്‍ റവ.ഡോ. ജോസഫ് കുറ്റിയാങ്കല്‍ വിശുദ്ധ കുര്‍ബാനയര്‍പിച്ചു സന്ദേശം നല്‍കി. ലദീഞ്ഞിനെ തുടര്‍ന്ന് പഴയ പള്ളിയിലേക്ക് തിരുസ്വരൂപവുമായി പ്രദക്ഷിണവും നടന്നു.
പഴയപള്ളിയില്‍ പ്രദക്ഷിണം സമാപിച്ച ശേഷം വലിയപള്ളി വികാരി റവ.ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ ഊട്ടുനേര്‍ച്ചയുടെ വെഞ്ചരിപ്പ് നിര്‍വഹിച്ചു. ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം ഫാ.സ്റ്റാന്‍ലി മങ്ങാട്ട്, ഫാ.ബിജു സിഎംഎഫ് എന്നിവര്‍ തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. മോന്‍സ് ജോസഫ് എംഎല്‍എ ഉള്‍പെടെ ആയിരകണക്കിന് വിശ്വാസികളാണ് തിരുകര്‍മങ്ങളിലും ഊട്ടുനേര്‍ച്ചയിലും പങ്കെടുത്തത്.
0 Comments