കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്കില്‍ 9 ലക്ഷം രൂപയോളം കുടിശ്ശികയുള്ള മാന്നാര്‍ സ്വദേശിനിയായ ശാന്തമ്മയ്ക്ക് നിയമാനുസൃതമായ നോട്ടീസ് നല്‍കിയാണ് ജപ്തി നടപടികള്‍ക്കായി അധികൃതര്‍ എത്തിയതെന്ന് ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജ് പറഞ്ഞു. ജപ്തിനടപടികള്‍ക്കെത്തിയപ്പോള്‍ സ്ഥലത്തു നിന്നും മാറിനില്‍ക്കുകയും പിന്നിട് എത്തിയപ്പൊഴും താക്കോല്‍ നല്‍കാന്‍ വിസമ്മതിക്കുകയുമായിരുന്നു.
സംഭവങ്ങളുടെ വീഡിയോ റിക്കോര്‍ഡിംഗ് കൈവശമുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. വീട്ടിനുള്ളില്‍ നിന്നും മരുന്നുകളും വസ്ത്രങ്ങളുമടക്കം ആവശ്യമായ സാമഗ്രികള്‍ എടുക്കുന്നതിന് യാതൊരു തടസ്സവുമുണ്ടായിരുന്നില്ലെന്നും ബാങ്ക് ചെയര്‍മാന്‍പറഞ്ഞു.
0 Comments