ജനവിരുദ്ധ വനനിയമം പിന്‍വലിക്കണമെന്നും ബിഷപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാല കുരിശുപള്ളി ജംഗഷനില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സംസ്ഥാന കൊഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ബഫര്‍ സോണ്‍ മേഖലകള്‍ കൃത്യമായി അളന്നുതിരിച്ച് അതിരുകള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയത്തതു മൂലം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് അപു ജോണ്‍ ജോസഫ് പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ബാദ്ധ്യത സംസ്ഥാന സര്‍ക്കാര്‍ മറന്നിരിക്കുന്നു. എന്തു ചെയ്താലും ജനങ്ങള്‍ സഹിക്കുമെന്ന് വിചാരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ ഉപദ്രവിക്കുകയാണ്.
ഡാമിന് സമീപമുള്ള ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതില്‍ ജലവിഭവ വകുപ്പ് മന്ത്രി സ്വീകരിച്ച നിലപാട് ജനദ്രോഹപരമാണ്. രാജപാതയിലൂടെ സഞ്ചരിച്ചവര്‍ക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ജനദ്രോഹ വനനിയമം പിന്‍വലിക്കണമെന്നും അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലില്‍, ജയിംസ് തെക്കേല്‍, തങ്കച്ചന്‍ മണ്ണൂശ്ശേരില്‍, ഷിബു പൂവേലില്‍, അഡ്വ. ജോബി കുറ്റിക്കാട്ട്, ബാബു മുകാല, മത്തച്ചന്‍ പുതിയിടത്തു ചാലില്‍, ജോസ് എടേട്ട്, ജോഷി വട്ടക്കുന്നേല്‍, ജിമ്മി വാഴംപ്ലാക്കല്‍, , ജോയി കോലത്ത്, ജോയിസ് പുതിയാമഠo, പ്രഭാകരന്‍ പടിയപ്പള്ളില്‍ , സജി ഓലിക്കര, ജോസ് വടക്കേക്കര, അസ്വ. ജോസ് ആനക്കല്ലുങ്കല്‍, പി.കെ ബിജു, ജോസ് പ്‌ളാശനാല്‍, മാത്യു കേള പ്പനാല്‍,, ഷാജി വെള്ളാപ്പാട്, ജിനു പുതിയാത്ത്,റോണി മൂക്കന്‍ തോട്ടം എന്നിവര്‍ പ്രസംഗിച്ചു.
0 Comments