മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ ഭാഗമായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശുചിത്വ റാങ്കിങ്ങില്‍ കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മികച്ച ഗവണ്മെന്റ് സ്ഥാപനം, പഞ്ചായത്തിലെ മികച്ച ഗവണ്മെന്റ് സ്ഥാപനം, പഞ്ചായത്തിലെ മികച്ച ഹരിതവിദ്യാലയം എന്നീ അവാര്‍ഡുകള്‍ കെഴുവംകുളം ഗവണ്മെന്റ് എല്‍പി സ്‌കൂളിന് ലഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അവാര്‍ഡുകള്‍ വിതരണം ചെയ്തു.
0 Comments