Breaking...

9/recent/ticker-posts

Header Ads Widget

പുറമ്പോക്ക് സ്ഥലം ഏറ്റെടുക്കുവാനോ അപകട വളവ് നിവര്‍ത്താനോ നടപടിയായില്ല



മുന്‍ രാഷ്ട്രപതി ഡോക്ടര്‍ കെ ആര്‍ നാരായണന്റെ പേരിലുള്ള കിടങ്ങൂര്‍ കൂത്താട്ടുകുളം റോഡിന്റെ പുറമ്പോക്ക് സ്ഥലം ഏറ്റെടുക്കുവാനോ അപകട വളവ് നിവര്‍ത്താനോ നടപടിയായില്ല.  ഈ പാതയില്‍ കിടങ്ങൂര്‍ മുതല്‍ മംഗലത്താഴം വരെ 22 അപകട വളവുകളാണ് ഉള്ളത്. വളവുകള്‍ നിവര്‍ത്താന്‍ പദ്ധതി തയ്യാറാക്കുകയും സര്‍വ്വേ പൂര്‍ത്തിയാക്കുകയും ചെയ്തു.  സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കാനും തുടര്‍നടപടി സ്വീകരിക്കാനും തീരുമാനിക്കുകയും ചെയ്തിരുന്നു.  

റോഡിന്റെ വശങ്ങളിലെ പുറമ്പോക്ക് ഏറ്റെടുക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ടു റവന്യൂ പഞ്ചായത്ത് വിഭാഗങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.  സര്‍വ്വേ നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നാണ് അധികൃതര്‍ പറയുന്നത്. തെക്കന്‍ ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നെടുമ്പാശ്ശേരി  വിമാനത്താവളത്തില്‍ എത്താനുള്ള സമാന്തര പാതയാണ് ഇത്. അനേകം യാത്രക്കാര്‍ ഉപയോഗിക്കുന്ന റോഡിന്റെ വീതി കുറവും അപകട വളവുകളും അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.

Post a Comment

0 Comments