കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം നടന്നു. 24 കോടി 92 ലക്ഷം രൂപ വരവും 24 കോടി 63 ലക്ഷം രൂപ ചെലവും 28 ലക്ഷം രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് അവതരിപ്പിച്ചത്. കാര്‍ഷികമേഖലയ്ക്കും മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയുള്‍പ്പെടെ ഉല്‍പാദന മേഖലയ്ക്കും 1.31കോടി വകയിരുത്തി.
ഭവനനിര്‍മാണം,ആരോഗ്യ മേഖല, വയോജനക്ഷേമം, പിന്നാക്കക്ഷേമവികസനം, ദാരിദ്രലഘൂകരണം, മാലിന്യസംസ്‌കരണം എന്നിവയക്കും ബജറ്റില്‍ ഊന്നല്‍ നല്കുന്നു. പശ്ചാത്തലമേഖലയ്ത്തായി 6 കോടി 46 ലക്ഷം വകയിരുത്തിയിട്ടുണ്ട്. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത, സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ സംരംഭം, സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തല്‍, കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍, മാലിന്യമുക്ത പഞ്ചായത്ത് എന്നീ ലക്ഷ്യങ്ങളും ബജറ്റില്‍ വിഭാവനം ചെയ്യുന്നുണ്ട്. ബജറ്റ് യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, വാര്‍ഡ് മെംബര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments