കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ ഏഴാം തിരുവുത്സവദിനത്തില്‍ രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. ഭക്തിനിര്‍ഭരമായ ഉത്സവബലി ദര്‍ശനത്തിന് നിരവധി ഭക്തരെത്തി. ഓട്ടന്‍ തുള്ളല്‍ ചാക്യാര്‍ക്കൂത്ത്, ഭജന്‍സ് എന്നിവയും നടന്നു. കാഴ്ചശ്രീബലിയോടനുബന്ധിച്ച് തിരുമുമ്പില്‍ വേലയും സേവയും നടന്നു. കിടങ്ങൂര്‍ നടനകലാകേന്ദ്രത്തില്‍ പരിശീലനം ലഭിച്ച കുട്ടികളാണ് വേലകളി അവതരിപ്പിച്ചത്.
വൈകീട്ട് 6.30 ന് വടക്കും ദേശതാലപ്പൊലി നടന്നു. കൊങ്ങോര്‍ പള്ളി തറയില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വടക്കും ദേശ താലപ്പൊലി ആരംഭിച്ചത്. ഉത്സവ കോപ്പുകളുമായി ദേശതാലപ്പൊലി ഘോഷയാത്ര ഭഗവദ് സന്നിധിയിലെത്തി . തിരുവാതിര, സംഗീത സദസ്സ് , സംഗീതാര്‍ച്ചന എന്നിവയാണ് ഏഴാം ഉത്സവ ദിനത്തില്‍ അരങ്ങേറുന്നത്.
0 Comments