ഏറ്റുമാനൂര്‍ എസ് എം എസ് എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കെ കെ കൊച്ചിനെ അനുസ്മരിച്ചു. ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ അജയ് എസ് ശേഖര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ ദളിത് ബൗദ്ധിക ജീവിതത്തിന്റെ ആള്‍രൂപം ആയിരുന്ന കെ കെ കൊച്ച് കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ചിന്താധാരകളാണ് തുറന്നു വിട്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
എഴുത്തുകാരനും ചിന്തകനുമായ രാജേഷ് കെ എരുമേലി അനുസ്മരണ പ്രഭാഷണം നടത്തി. കേരള സാമൂഹ്യ ചരിത്രത്തിലെ മാറ്റത്തിന്റെ ചൂണ്ടുവിരല്‍ ആയി കെ കെ കൊച്ചിന്റെ സമഗ്ര സംഭാവനകള്‍ വിലയിരുത്തപ്പെടും എന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് അധ്യക്ഷത വഹിച്ചു. കെ ആര്‍ ഗംഗാധരന്‍, ഹരി ഏറ്റുമാനൂര്‍, സെബാസ്റ്റ്യന്‍ വലിയകാല, ആശാപ്രദീപ്, അഡ്വക്കേറ്റ് എ പി ജയപ്രകാശ്, അഡ്വക്കേറ്റ് പി രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments