കര്‍ഷക യൂണിയന്‍ എം പാലാ നിയോജക മണ്ഡലം കമ്മറ്റി കെ. എം മാണിയുടെയും മറ്റ് പ്രഗല്‍ഭരുടെയും ചിത്രങ്ങള്‍ പാലാ പാറപ്പള്ളി ഗവൺമെന്റ് എൽ. പി സ്‌കൂളിന് നല്‍കി. കേരളത്തിന്റയും പാലായുടെ തന്നെയും അഭിമാനമായ മുന്‍ രാഷ്ട്രപതി കെ. ആര്‍ നാരായണന്റയും, ശാസ്ത്രപ്രതിഭയും മുന്‍ രാഷ്ട്രപതിയും ആയ ഏ.പി.ജെ അബ്ദുള്‍ കലാമിന്റയും ചിത്രങ്ങളും സ്‌കൂളിന് കര്‍ഷക യൂണിയന്‍ നല്‍കി. മീനിച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുക ചിത്രങ്ങള്‍ സ്‌കൂളിന് നല്‍കി. സ്‌കൂള്‍ പ്രധാന അധ്യാപിക ശ്രീമതി സുമ ബി നായര്‍ ചിത്രങ്ങള്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ കര്‍ഷക യൂണിയന്‍ എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ്രഅപ്പച്ചന്‍ നെടുംമ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. കെ ഭാസ്‌കരന്‍നായര്‍, തോമസ് നീലിയറ, സണ്ണി വെട്ടം, ജോസഫ് വെട്ടിക്കല്‍, ടോമി തകിടിയേല്‍, ഷാജി കൊല്ലിത്തടം, ജെയ്‌സണ്‍ ജോസഫ്എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി പ്രഫസര്‍ കെ. പി ജോസഫ് കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു. അധ്യാപകരായ സന്തോഷ് തോമസ്,രമ്യാ മോള്‍ C.N, ലിന്റു ജോസ്, സബിത ബിനോയ്, ഷിലാ കൈലാസ്, എസ് എം സി ചെയര്‍മാന്‍ അപര്‍ണ കെ. വി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
0 Comments