Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ യുവാവ് മരിച്ചു.



പാലാ തൊടുപുഴ റോഡില്‍ അപകടത്തില്‍ യുവാവ് മരിച്ചു. കൊല്ലപ്പള്ളി ടൗണിന് സമീപം സ്‌കൂട്ടറില്‍ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മുണ്ടാങ്കല്‍ സ്വദേശി അമ്പലപ്പുറത്ത് ധനേഷ് ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ധനേഷു ഭാര്യയും സ്‌കൂട്ടറിലെത്തി പെട്രോള്‍ പമ്പില്‍ നിന്നും എണ്ണയടിച്ച് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെയായിരുന്നു ബസില്‍ തട്ടിയത്. 

റോഡരികിലെ മീന്‍തട്ടിനായി സ്ഥാപിച്ചിരുന്ന ഇരുമ്പുകമ്പിയില്‍ തട്ടിയാതായും പറയപ്പെടുന്നു.  വഴിയോരങ്ങളിലെ അനധികൃത താല്‍ക്കാലിക കടകള്‍ ഒഴിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീക്കുട്ടിയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രവിത്താനത്തിന് സമീപം ഇന്നലെയുണ്ടായ അപകടത്തില്‍ ഈരാറ്റുപേട്ട സ്വദേശി മരണപ്പെട്ടിരുന്നു.

Post a Comment

0 Comments