Breaking...

9/recent/ticker-posts

Header Ads Widget

വര്‍ണ്ണ കൂടാരം ഉദ്ഘാടനവും, വാര്‍ഷിക ആഘോഷവും, യാത്രയയപ്പ് സമ്മേളനവും 28ന്



കൊണ്ടാട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പ്രീ പ്രൈമറി വര്‍ണ്ണ കൂടാരം ഉദ്ഘാടനവും, 109 മത് വാര്‍ഷിക ആഘോഷവും, യാത്രയയപ്പ്  സമ്മേളനവും സ്‌കോളര്‍ഷിപ്പ് വിതരണവും 28ന് തീയതി ഉച്ചകഴിഞ്ഞു 3.30 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. ചടങ്ങില്‍ മാണി കാപ്പന്‍ എംഎല്‍എ അധ്യക്ഷനായിരിക്കും. പിടിഎ പ്രസിഡണ്ട് ഷിജു തോമസ് സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ കോട്ടയം ഡിപിസി എസ്എസ്‌കെ കെ ജെ പ്രസാദ് വര്‍ണ്ണക്കൂടാരം പദ്ധതി വിശദീകരണം നടത്തും. 

കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി എം മാത്യു ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കും. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബൈജു ജോണ്‍, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മത്തച്ചന്‍, വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍, വാര്‍ഡ് മെമ്പര്‍ അമ്മിണി കെ എന്‍, ഹെഡ്മിസ്ട്രസ് ലൈസമ്മ തോമസ്, പിടിഎ വൈസ് പ്രസിഡന്റ് ആര്യ മനോജ്, സീനിയര്‍ അസിസ്റ്റന്റ് ജയ്‌സണ്‍ കെ ജയിംസ്, അധ്യാപിക റീന പി പോള്‍,സ്‌കൂള്‍ ലീഡര്‍ ഡിയോണ്‍ വിനോദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കും. പരിപാടികള്‍ വിശദീകരിച്ച് പാലം മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് ലൈസമ്മ തോമസ്, സീനിയര്‍ അസിസ്റ്റന്റ് ജയ്‌സണ്‍ കെ ജയിംസ്, പിടിഎ പ്രസിഡണ്ട് ഷിജു തോമസ് എന്നിവര്‍ പങ്കെടുത്ത സംസാരിച്ചു.

Post a Comment

0 Comments