മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സിപിഐഎം പാലാ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. മാര്‍ച്ച് 25 മുതല്‍ 31 വരെ ഒരാഴ്ച നീളുന്ന ശുചീകരണപ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി നേതൃത്വത്തില്‍ നടപ്പാക്കുന്നത്. സംസ്ഥാന വ്യാപക ശുചീകരണ പരിപാടികളുടെ ഭാഗമായാണ് പാല ഏരിയ കമ്മറ്റി നേതൃത്വത്തില്‍ ശുചീകരണം നടത്തിയത്.
പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ശുചീകരണ പരിപാടി ഉദ്ഘാനം ചെയ്തു. ഏരിയ തലത്തിലും വാര്‍ഡ് തലത്തിലും ശുചീകരണപരിപാടി സംഘടിപ്പിച്ചുവരികയാണെന്ന് ഏരിയ സെക്രട്ടറി പിഎം ജോസഫ് പറഞ്ഞു. നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്ജ്, വി.ആര്‍ രാജേഷ്, കെ.എസ് രാജു, കെ. അജി, കൗണ്‍ിസലര്‍ ജോസിന്‍ ബിനോ തുടങ്ങിയവര്‍ ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
0 Comments