കെ പി എസ് ടി എ ഏറ്റുമാനൂര്‍ ഉപ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും അധ്യാപക സംഗമവും നടത്തി. ഉപ ജില്ലയിലെ എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിവിധ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന 29 അധ്യാപകര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ഏറ്റുമാനൂര്‍ എയ്ഡഡ് പ്രൈമറി അധ്യാപക ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം മുന്‍ സംസ്ഥാന സെക്രട്ടറി വര്‍ഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ആര്‍ രാജേഷ്, ജില്ലാ സെക്രട്ടറി മനോജ് വി പോള്‍, സംസ്ഥാന കൗണ്‍സിലര്‍ ജോണ്‍സ് കെ ജോര്‍ജ്, മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ്അംഗം അബ്രഹാം ഫിലിപ്പ്, പ്രദീപ്കുമാര്‍ വി തുടങ്ങിയവര്‍ സംസാരിച്ചു. ഉപജില്ല പ്രസിഡന്റ് റ്റിജോ കുര്യന്‍ അധ്യക്ഷത വഹിച്ചു യോഗത്തില്‍ സബ് ജില്ലാ സെക്രട്ടറി ജോമി ജെയിംസ് സ്വാഗതവും ജെയിന്‍ മേരി ജെയിംസ് നന്ദിയും പറഞ്ഞു. വിരമിക്കുന്ന അധ്യാപകര്‍ക്ക് യോഗത്തില്‍ വച്ച് ഉപഹാരങ്ങളും നല്‍കി.
0 Comments